കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു. അഴിക്കോട് എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന കെ വി സുമേഷിനെയും, സി സത്യപാലനെയും ജില്ലാ സെക്രട്ടേറിയേറ്റിൽ ഉൾപ്പെടുത്താൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കെ വി സക്കീർ ഹുസൈൻ, കെ പി സുധാകരൻ, ടി ചന്ദ്രൻ എന്നിവരെ പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
അതേസമയം സംസ്ഥാനകമ്മിറ്റിയംഗങ്ങളായ വത്സൻ പനോളി, പി ശശി, എൻ ചന്ദ്രൻ എന്നിവരെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. വത്സൻ പനോളിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാകമ്മിറ്റി യോഗം ഐക്യകണ്ഠേന തീരുമാനങ്ങൾ അംഗീകരിച്ചു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, ജില്ലാസെക്രട്ടറി എം വി ജയരാജൻ എന്നിവർ സംസാരിച്ചു.