ലണ്ടൻ: കേരള ടൂറിസത്തിന് അന്തർദേശീയ പുരസ്കാരം. ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡിന് കേരളത്തിൻ്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്കാണ് അവാർഡ് ലഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഷോയായ വേൾഡ് ട്രാവൽ മാർക്കറ്റിൻ്റെ ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയിലാണ് കേരളത്തിൻ്റെ വാട്ടർ സ്ട്രീറ്റ് പദ്ധതി തിരഞ്ഞെടുക്കപ്പെട്ടത്.
ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ 2022 ജൂൺ മാസത്തിൽ കോട്ടയം ജില്ലയിലെ മറവൻതുരുത്ത് ഗ്രാമത്തിൽ വാട്ടർ സ്ട്രീറ്റ് പദ്ധതിയും മാർച്ച് മാസത്തിൽ കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 10 കേന്ദ്രങ്ങളിൽ സ്ട്രീറ്റ് പദ്ധതിയും ആരംഭിച്ചു. ഇതിനാണ് പുരസ്ക്കാരം. ലണ്ടനിൽ ലോക ട്രാവൽ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്കാരം ഏറ്റുവാങ്ങി.