കൈരളി ന്യൂസിനെയും മീഡിയ വണിനെയും പത്രസമ്മേളനത്തിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് ജോൺ ബ്രിട്ടാസ്. കേരളത്തിൽ ഒരു ഏകാധിപതി ജനിക്കുന്നുവെന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ കേരളം ഭരിക്കണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പ്രതികരിച്ചു. അനുമതി നേടി പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മാധ്യമങ്ങളെയാണ് ഗവർണർ അധിക്ഷേപിച്ച് ഇറക്കി വിട്ടത്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട ഒന്നാണെന്നും ഇത് കേവലം കൈരളിയോട് മാത്രമുള്ള വെല്ലുവിളിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് ജീവനക്കാരെല്ലാം പ്രതിഷേധസൂചകമായി കറുത്ത ബാഡ്ജ് അണിഞ്ഞാണ് ഇന്ന് വാർത്ത അവതരിപ്പിക്കുക.