വാർത്താസമ്മേളനത്തിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കിയ ഗവർണറുടേ രീതി തികഞ്ഞ ഫാസിസ്റ്റ് രീതി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഈ നീക്കത്തെ പ്രതിരോധിക്കുക തന്നെ സിപിഐഎം ചെയ്യും. കേരളത്തിലെ ജനങ്ങളെയും സർക്കാരിനെയും ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കില്ല.
ഇതിന് മുമ്പും ഇതേ നിലപാട് ഗവർണർ സ്വീകരിച്ചിട്ടുണ്ട്. വിമർശിക്കുന്നവരെയൊക്കെ കേഡർ എന്ന് പറയുന്നു . ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവാത്ത നിലപാടാണ് ഇത് എന്നും ഒരു വിഭാഗത്തെ പുറത്താക്കുമ്പോൾ മറു വിഭാഗം ആലോചിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കൊച്ചിയിൽ ഗവർണർ വിളിച്ച വാർത്താസമ്മേളനത്തിൽ റിപ്പോർട് ചെയ്യാൻ എത്തിയ മാധ്യമങ്ങളിൽ മീഡിയ വൺ, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോർട്ടർമാരോട് പുറത്ത് പോകാനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആക്രോശിച്ചു.