മാധ്യമങ്ങളെ അധിക്ഷേപിച്ചിറക്കിവിട്ട ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് KUWJ നാളെ രാജ്ഭവനിലേക്ക് മാർച്ച് നടത്തും. വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നു കേരളാ പത്രപ്രവർത്തക യൂണിയൻ പ്രസ്ഥാനവനയിൽ പറയുന്നു. ഗവര്‍ണര്‍ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്. ഗവര്‍ണര്‍ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും KUWJ ആവശ്യപ്പെടുന്നുണ്ട്.
പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെയില്‍ അയച്ചു അനുമതി നല്കി പേര് പരിശോധിച്ച് അകത്തു കയറ്റിയ ശേഷമാണ് കൈരളി, മീഡിയ വണ്‍ സംഘത്തെ വാര്‍ത്താ സമ്മേളന ഹാളില്‍ നിന്നും ഇറക്കിവിട്ടത്. ബോധപൂർവം മാധ്യമങ്ങളെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും പ്രസ്താവനയിൽ പറയുന്നു.