കാസർകോഡ് വിദ്യാർത്ഥിയെ പീഡിപ്പിച്ച മുസ്ലീം ലീഗ് പ്രവർത്തകനെതിരെ കേസ്. മുസ്ലീം ലീഗിൻ്റെ പ്രാദേശിക നേതാവും മത്സ്യതൊഴിലാളി യൂണിയൻ എസ് ടി യു ജില്ലാ നേതാവുമായ ഇസ്മായിൽ കബർദാറിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
നീലേശ്വരത്തെ 12 വയസ്സുകാരനായ വിദ്യാർത്ഥിയെയാണ് ഇയാൾ പീഡിപ്പിച്ചത്. മൊബൈൽ ഫോണിൽ അശ്ലീലദൃശ്യങ്ങൾ കാണിച്ചായിരുന്നു പീഡനം. ഒക്ടോബർ 30, 31 നവംബർ 1, 2 തീയതികളിലായാണ് കേസിനാസ്പദമായ സംഭവം. കുട്ടി വീട്ടിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ വിവരമറിച്ചതിനെ തുടർന്ന് നീലേശ്വരം പൊലീസ് കേസെടുത്തു.