തിരുവനന്തപുരം: കേരളത്തിൻ്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷൻ കൂടുതൽ മികവോടെ മുന്നോട്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് മാത്രം പൂർത്തീകരിച്ചത് 50,650 വീടുകളാണ്. ഇതോടെ ആറര വർഷം കൊണ്ട് നിർമിച്ച മൊത്തം വീടുകളുടെ എണ്ണം 3,13,725 ആയി. 9,521 കോടി രൂപ ഇതുവരെ പദ്ധതിയ്ക്കായി ചെലവഴിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
2.5 ലക്ഷം ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പെയ്നും വിജയപൂർവ്വം മുന്നേറുകയാണ്. ഈ സർക്കാരിൻ്റെ കാലത്ത് ഇതുവരെ 1766.311 സെന്റ് ഭൂമി ഈ പദ്ധതി വഴി ലഭ്യമാക്കാൻ സാധിച്ചു. എല്ലാവർക്കും സുരക്ഷിതമായ പാർപ്പിടം സ്വന്തമായുള്ള നാടെന്ന ലക്ഷ്യത്തിലേയ്ക്ക് കേരളം നടന്നടുക്കുകയാണ്. ഓരോരുത്തരുടേയും പങ്കാളിത്തം ഉറപ്പു വരുത്തി ആ ലക്ഷ്യം നമുക്ക് സാക്ഷാൽക്കരിക്കാം. എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.