കണ്ണൂർ: ഇരിട്ടി കാക്കയങ്ങാട് പാല ഹയർ സെക്കണ്ടറി സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായി പരാതി. കോൺഗ്രസ് അധ്യാപക സംഘടനയായ കെ പി എസ് ടി എയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എ കെ ഹസ്സൻ മാസ്റ്റർക്കെതിരെയാണ് പരാതി. ഏഴാം ക്ലാസ് വിദ്യാർത്ഥിനികളെയാണ് ഇയാൾ ലൈംഗീകമായി ചൂഷണം ചെയ്തത്.
കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥിനികൾ അധ്യാപികയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തലിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനും പോലീസിനും പരാതി നൽകി. പൊലീസ് വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിൽ എസ് എഫ് ഐ സമരം നടത്തി. പോക്സോ വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തേക്കും.