ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മക്കെതിരെ ആത്മഹത്യാ ശ്രമത്തിനും പോലീസ് കേസെടുത്തു. തിങ്കളാഴ്ച നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ വെച്ച് അണുനാശിനി കഴിച്ചാണ് ഗ്രീഷ്മ ആത്മത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ ഗ്രീഷ്മയുടെ കാവൽ ചുമതലയുണ്ടായിരുന്ന രണ്ട് വനിതാ സിവിൽ പോലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിലുള്ള രേഷ്മയെ ഇന്നലെ രാത്രി റിമാൻഡ് ചെയ്തിരുന്നു. മജിസ്ട്രേറ്റ് മെഡിക്കല്‍ കേളേജ് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്.
കേസിൽ അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിര്‍മ്മൽ കുമാര്‍ എന്നിവരുമായി ഇന്ന് അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. രാമവര്‍മ്മൻചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിയാകും തെളിവെടുപ്പ്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇരുവരേയും പ്രതിചേര്‍ത്തത്. ഗ്രീഷ്മയുടെ അച്ഛനേയും മറ്റൊരു ബന്ധുവിനേയും ഒരുവട്ടം കൂടി ചോദ്യം ചെയ്യും.