ഗവർണർ പ്രീതി പ്രയോഗിക്കേണ്ടത് തൻ്റെ മാനസിക തൃപ്തിയനുസരിച്ചല്ല ഭരണഘടനാപരമായ പ്രീതിയനുസരിച്ചാണെന്ന് സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.ടി തോമസ്. ഗവർണറുടെ കേരളത്തിലെ സംഭവവികാസങ്ങൾ കാണിക്കുന്നത് മാനസിക പ്രീതിയാണ്, ഭരണഘടനാപരമായ പ്രീതിയല്ല ഗവർണർ പ്രയോഗിച്ചതെന്നാണ് ജസ്റ്റിസ് കെ ടി തോമസ് ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
കെ.ടി തോമസിൻ്റെ വാക്കുകൾ
ഗവർണർ പ്രീതി പ്രയോഗിക്കേണ്ടത് തൻ്റെ മാനസിക തൃപ്തിയനുസരിച്ചല്ല ഭരണ ഘടനാപരമായ പ്രീതിയനുസരിച്ചാണ്. കേരളത്തിലെ സംഭവവികാസങ്ങൾ കാണിക്കുന്നത് മാനസികപ്രീതിയാണ്, ഭരണഘടനാപരമായ പ്രീതിയല്ല ഗവർണർ പ്രയോഗിച്ചതെന്നാണ്. മന്ത്രിയെ നീക്കം ചെയ്യാൻ അത് പോര. ഭരണഘടനാപരമായ പ്രീതി പ്രായോഗികമാകുന്നത് മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരം പ്രയോഗിക്കുമ്പോൾ മാത്രമാണ്. തൻ്റെ അപ്രീതിക്കനുസരിച്ച് മുഖ്യമന്ത്രി പ്രവർത്തിക്കുന്നില്ലെങ്കിൽ ഗവർണർക്ക് ചെയ്യാവുന്നത് പുന:പരിശോധനക്ക് അഭ്യർഥിക്കുകയാണ്. മുഖ്യമന്ത്രി തൻ്റെ നിലപാടിൽ ഉറച്ചു നിന്നാൽ റോഡ് അവിടെ അവസാനിക്കുന്നു. മുഖ്യമന്ത്രിയെ മന്ത്രിസഭ രൂപികരിക്കാൻ ക്ഷണിക്കുന്ന കർത്തവ്യം മാത്രമാണ് കാബിനറ്റിൻ്റെ ഉപദേശമില്ലാതെ ചെയ്യാവുന്ന ഏക കർത്തവ്യം.