കേരളത്തിലെ പോലീസ് സംവിധാനം മികച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹരിയാനയിലെ ചിന്തൻ ശിവിറിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കസ്റ്റഡി അതിക്രമങ്ങൾക്കെതിരെ സംസ്ഥാനം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തിലേത് ജനമൈത്രി പൊലീസ് സ്റ്റേഷനുകളാണെന്നും സേവന മനോഭാവവും ജനസൗഹൃദമായ പോലീസ് സേന ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ജനസൗഹൃദവും ജനകേന്ദ്രീകൃതവും ആകുന്നതാണ് പരമപ്രധാനമെന്ന് പറഞ്ഞ മുഖ്യമന്ത്രി പോലീസ് സേനയുടെ നവീകരണത്തിന് കേന്ദ്രസഹായം കൂട്ടണമെന്നും അഭ്യർത്ഥിച്ചു.