സുപ്രധാന കേസുകള്‍ പരിഗണിക്കുമ്പോള്‍ നീതിന്യായ സംവിധാനം മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സമ്മര്‍ദ്ദത്തിന് വിധേയരാവരുതെന്ന് ഹൈക്കോടതി. കൊല്ലത്തെ വിസ്മയയുടെ സ്ത്രീധന മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി കിരണ്‍കുമാറിൻ്റെ അപ്പീല്‍ പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ നിരീക്ഷണം.
മാധ്യമ സമ്മര്‍ദ്ദത്തിന് പ്രോസിക്യൂട്ടിംഗ് ഏജന്‍സി വിധേയപ്പെടരുത്. നിയമവിദഗ്ദരെപ്പോലെ ആധികാരികമെന്ന് ആവകാശപ്പെട്ട് ചര്‍ച്ചകള്‍ക്ക് പിറകേ ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ അഭിഭാഷകരും കോടതിയും ഇത്തരം പ്രവണതകള്‍ക്ക് കീഴ്‌പ്പെടരുതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അലക്‌സാണ്ടര്‍ തോമസ്, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പരാമര്‍ശങ്ങള്‍.
കിരണ്‍കുമാറിൻ്റെ അപ്പീല്‍ പരിഗണിക്കുന്നത് കോടതി നവംബര്‍ രണ്ടിലേക്ക് മാറ്റി.