കണ്ണൂർ സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ചരിത്ര വിജയം. സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 69 കോളേജുകളിൽ 53 ഇടത്തും എസ് എഫ് ഐ വിജയിച്ചു.
കണ്ണൂർ ജില്ലയിൽ 44 ൽ 35 ഉം, കാസർഗോഡ് 18 ൽ 14 ഉം, വയനാട് 5 ൽ 4ഉം കോളേജുകളിൽ എസ് എഫ് ഐ യൂണിയൻ നയിക്കും.
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ കോളേജ്, ബ്രണ്ണൻ കോളേജ്, പെരിങ്ങോ ഗവ കോളേജ്, ചെണ്ടയാട് എം ജി കോളേജ്, വനിതാ കോളേജ്, മാങ്ങാട്ട് പറമ്പ ക്യാമ്പസ്, SNG എടക്കാട്, മട്ടന്നൂർ കോളേജ്, SNG തോട്ടട, വീർപാട് SNG, പെരിങ്ങോം ഗുരുദേവ കോളേജ്, പയ്യന്നൂർ നെസ്റ്റ് കോളേജ്, മൊറാഴ കോപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ്, IHRD പട്ടുവം, കാഞ്ഞിരങ്ങാട് ആർട്സ് ആൻഡ് സയൻസ് കോളേജ്, AMSTEK ആർട്സ് ആൻഡ് സയൻസ് കോളേജ്, ശ്രീകണ്ഠാപുരം SES കോളേജ്, ഇരിട്ടി IHRD, കൂത്തുപറമ്പ് MES കോളേജ്, ചൊക്ലി ഗവൺമെന്റ് കോളേജ്, പിണറായി IHRD, പുറക്കണം ഇഹൃദ, പാലയാട് ക്യാമ്പസ്, തോട്ടട IHRD, മയ്യിൽ ITM, ആദിത്യ കിരൺ പെരിങ്ങോം, സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ് , B. ED കോളേജ് പെരിങ്ങോം, AWH പയ്യന്നൂർ, ശ്രീകണ്ടാപുരം B. ED കോളേജ്, ക്രസന്റ് B.ED കോളേജ്, ബ്രണ്ണൻ B. ED കോളേജ് തലശ്ശേരി, IHRD നെരുവമ്പ്രം കോളേജുകളിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ചു.
കാസർഗോഡ് ജില്ലയിലെ ഇ. കെ നായനാർ ഗവ കോളേജ് എളേരിതട്ട്, കരിന്തളം ആർട്സ്&സയൻസ് കോളേജ്, നെഹ്റു കോളേജ് പടന്നക്കാട്,
കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം ക്യാമ്പസ്,മുന്നാട് പീപ്പിൾസ് കോളേജ്,സെന്റ് പയസ് കോളേജ് രാജപുരം,സെന്റ് മേരീസ് കോളേജ് ചെറുപനത്തടി,SNDP കോളേജ് കാലിച്ചാനടുക്കം,ബജ മോഡൽ കോളേജ്,ഉദുമ ഗവ കോളേജ്, SN കോളേജ് പെരിയ,IHRD മടിക്കൈ,IHRD ചീമേനി കോളേജുകളിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചു.
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിൽ ചെയർമാൻ സീറ്റ് ABVP യിൽ നിന്നും, വെള്ളരിക്കുണ്ട് st. ജൂഡ് കോളേജ് ചെയർമാൻ, ജനറൽ ക്യാപ്റ്റൻ സ്ഥാനങ്ങൾ കെഎസ്യുവിൽ നിന്നും എസ് എഫ് ഐ പിടിച്ചെടുത്തു.
വയനാട് ജില്ലയിൽ ഗവൺമെന്റ് കോളേജ് മാനന്തവാടി, കണ്ണൂർ യൂണിവേഴ്സിറ്റി സെന്റർ മാനന്തവാടി, പി കെ കാളൻ കോളേജ് മാനന്തവാടി, മേരിമാതാ കോളേജ് മാനന്തവാടി എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും എസ് എഫ് ഐ വിജയിച്ചു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള സംഘപരിവാർ തിരക്കഥയ്ക്കനുസരിച്ച് ചാൻസലർ നടത്തുന്ന കെട്ടിയാട്ടങ്ങൾക്കെതിരായ എസ് എഫ് ഐ യുടെ സമരമുദ്രാവാക്യങ്ങളോടുള്ള വിദ്യാർത്ഥിസമൂഹത്തിന്റെ ഐക്യപ്പെടലായി തെരഞ്ഞെടുപ്പ് വിധി മാറിയെന്ന് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.