ഡൽഹി കേരളാ ഹൗസിൽ യുഡിഎഫ് സർക്കാർ നടത്തിയ അനധികൃത നിയമനം ഹൈക്കോടതി റദ്ദാക്കി. എൽഡിഎഫ് സർക്കാർ ഇവരെ പുറത്താക്കിയ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്താണ് 41 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്. മതിയയായ ഒഴിവില്ലാതെയും മാനദണ്ഡം പാലിക്കാതെയുമായിരുന്നു നിയമനം. ഈ നിയമങ്ങളാണ് എൽഡിഎഫ് സർക്കാർ റദ്ദാക്കിയത്.
ഇതിനെതിരെ 37 ജീവനക്കാർ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബുണലിനെ സമീപിച്ച് അനുകൂടാ വിധി നേടിയ ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.