ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പരാതിക്കാരിയായ യുവതിയെ വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍ വെച്ച് മര്‍ദിച്ചതിനാണ് കേസ്. വഞ്ചിയൂര്‍ പൊലീസാണ് എംഎല്‍എയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പരാതി ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുവരുത്തിയ തന്നെ വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍ വെച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് യുവതി മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എയ്ക്കെതിരെ പുതിയ കേസെടുത്തിരിക്കുന്നത്.
ആത്മഹത്യാ പ്രേരണ, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി നാളെ രാവിലെ 10 മണിക്ക് മൊഴി നല്കാന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പരാതിക്കാരിക്ക് നിര്‍ദേശം ലഭിച്ചു.
കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്