ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കുന്നു എന്നതിന് തെളിവില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഗവർണറെ നിയമിച്ചത് ആർഎസ്എസ് ഭരിക്കുന്ന സർക്കാർ ആണ് എന്നുള്ളത് ശരിയാണെന്നും, എന്നാൽ ഗവർണർ ഉന്നയിച്ച വിഷയത്തിൽ ന്യായമുണ്ടെന്നുമാണ് കെ സുധാകരൻ ഉന്നയിച്ച വാദം. ഇതേ സമയം മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരം ഭരണഘടന ഗവർണർക്ക് നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി സി മാരെ പുറത്താക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നീക്കം ശരിയായതാണെന്നും സുധാകരൻ വ്യക്തമാക്കി.
മന്ത്രിമാർക്കും സർക്കാരിനുമെതിരെ ഗവർണർ നടത്തുന്ന സ്വേച്ഛാധിപത്യ സ്വഭാവമുള്ള നീക്കങ്ങൾക്കെതിരെ പിരിഞ്ഞുപോകാനാവശ്യപ്പെട്ട വി സി മാർ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചിരുന്നു. വി സി മാർ പിരിഞ്ഞുപോകേണ്ട ആവശ്യമില്ലെന്ന കോടതി വിധിക്ക് പിന്നാലെയാണ് കെ പി സി സി അധ്യക്ഷൻ്റെ ഈ ന്യായീകരണം. അതേസമയം അതെ സമയം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഗവർണറെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.