സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങള്‍ തള്ളി കടകംപള്ളി സുരേന്ദ്രന്. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പല ആക്ഷേപങ്ങളും സ്വപ്ന ഉന്നയിച്ചു. അതില്‍ ഒരിക്കലും തൻ്റെ പേര് ഉന്നയിച്ചിരുന്നില്ല. ഇപ്പോള്‍ തൻ്റെ പേര് പറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നും കടകംപള്ളി പറഞ്ഞു.
സ്വപ്ന ബിജെപിയും കോണ്‍ഗ്രസുമടങ്ങിയ പത്മവ്യൂഹത്തില്‍ അകപ്പെട്ടിരിക്കുകയാണ്. സ്വപ്നയുമായി ചേര്‍ന്ന് ഒരു ഫോട്ടോയുമെടുത്തിട്ടില്ല. ഉണ്ടെങ്കില്‍ ആ ഫോട്ടോ പുറത്തുവിടട്ടെ. സ്വപ്നയുടെ വീട്ടില്‍ പോയത് പ്രവാസി സംഘടനയുടെ ഓഫീസ് ഉദ്ഘാടന ശേഷം നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ്. സ്വപ്നയുടെ സഹോദരനെ കള്ളക്കേസില്‍ കുടുക്കിയിട്ടില്ല. പക്ഷേ ഒരു ഡിഗ്രി വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ പോരാട്ടം നടത്തിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമാണ് സ്വപ്നയുമായി ഫോണ്‍ സംഭാഷണം നടത്തിയിട്ടുള്ളത്. സ്വപ്നയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത് പാര്‍ട്ടിയുമായി ആലോചിച്ചായിരിക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.