കൊച്ചി: ഗവർണറുടെ അന്ത്യശാസനത്തെ എതിർത്ത് സർവ്വകലാശാല വിസിമാർ നിയമ വിദഗ്ധരെ കാണും. ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട പശ്ചാത്തലത്തില്ലാണ് വി സി മാര്‍ നിയമവിദ്ഗദരുമായി കൂടിക്കാഴ്ച നടത്തുന്നത്. ഗവർണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് വി.സിമാരുടെ തീരുമാനം. ഇന്ന് കൊച്ചിലാണ് നിയമവിദഗ്ധരുമായുള്ള കൂടിക്കാഴ്ച. കേരള, കണ്ണൂർ, കാലിക്കറ്റ് സർവകലാശാലയിലെ വി.സിമാർ കൊച്ചിയിലെത്തി. ഇവരുടെ സ്റ്റാൻഡിങ് കൗൺസിലർമാരെല്ലാം കൊച്ചിയിലാണുള്ളത്. ഇന്ന് വിസിമാർ രാജിവെച്ചൊഴിഞ്ഞില്ലെങ്കിൽ മെമ്മോ നൽകി പുറത്താക്കാനാണ് രാജ്ഭവൻ നീക്കം.
അതേസമയം ഡിജിറ്റൽ യൂണിവേഴ്സിറ്റി, ശ്രീനാരായണ യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർക്ക് കൂടി രാജി ആവശ്യപ്പെട്ട് കൊണ്ടുളള നോട്ടീസ് നൽകിയേക്കും.
എന്നാൽ വിസിമാര്‍ രാജിവെക്കേണ്ട എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ കോടതിയെ സമീപിച്ചേക്കും. ഇന്ന് 11.30 നുള്ളിൽ രാജിക്കത്ത് രാജഭവന് കൈമാറണം എന്നാണ് ഗവർണർ വിസിമാർക്ക് നൽകിയ നിർദേശം. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സർവകലാശാല വിസിമാർക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്.