ഇഷ്ടപ്പെട്ട മാധ്യമങ്ങള്‍ക്ക് മാത്രമായി വാര്‍ത്താ സമ്മേളനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.കെരളി ന്യൂസ്, മീഡിയാ വണ്‍, റിപ്പോര്‍ട്ടര്‍, ജയ് ഹിന്ദ് തുടങ്ങിയ ചാനല്കള്ക്കൊന്നും രാജ് ഭവനില്‍ പ്രവേശനം അനുവദിച്ചില്ല.
ഗവര്‍ണറുടെ പ്രതികരണം തേടി രാജ് ഭവനില്‍ അപേക്ഷ നല്കിയ ചില ചാനലുകള്‍ക്ക് മാത്രമാണ് രാജ് ഭവനില്‍ പ്രവേശനം നല്‍കിയത്. മറ്റുള്ളവരുടെ അപേക്ഷ നിരസിക്കുകയായിരുന്നു. ഈ നടപടിയ്ക്ക് കാരണമൊന്നും പറഞ്ഞിട്ടില്ല.
തന്നെ അനുകൂലിക്കാത്തതിൻ്റെ പേരിൽ നേരത്തെയും ഗവർണർ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയിരുന്നു.