പി എസ് സിയെ നവീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പി എസ് സി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക എന്ന സംവിധാനം മാറ്റണം അങ്ങനെ എങ്കില്‍ രണ്ട് വര്‍ഷത്തെ കാലതാമസം ഒഴിവാക്കാന്‍ കഴിയും. ഇന്നത്തെ കാലത്ത് ജോലിയില്‍ കയറുമ്പോള്‍ തന്നെ പിരിയുന്ന സമയം അറിയാന്‍ കഴിയും. അതിന് ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2 ലക്ഷം നിയമനങ്ങള്‍ 6 മാസത്തിനുള്ളില്‍ നടപ്പാക്കാന്‍ പി എസ് സിക്ക് കഴിഞ്ഞു. പി എസ് സിയിൽ ആദ്യ കാലത്ത് പരിമിതമായ റിക്രൂട്ടിംഗാണ് നടന്നത്. ഇപ്പോള്‍ ഒട്ടനവധി നിയമനങ്ങള്‍ പി എസ് സി വഴി നടക്കുന്നു. നിയമനത്തിലെ കാലതാമസം ഒഴിവാക്കാന്‍ കഴിഞ്ഞു. ഇനി മുതല്‍ ഓണ്‍ലൈന്‍ പരീക്ഷകളാക്കണം. 5000 പേര്‍ക്ക് പരീക്ഷ എഴുതാനുള്ള സംവിധാനം ചില ജില്ലകളിലുണ്ട്, ഇത് എല്ലാ ജില്ലകളിലും നടപ്പാക്കും. അഴിമതി മുക്തമായ് പി എസ് സി ജീവനക്കാര്‍ നിയമനങ്ങള്‍ നടത്തുന്നു എന്നത് അഭിമാനകരം. 2026 ന് മുന്‍പ് 40 ലക്ഷം നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.