എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ യുവതി നൽകിയ ബലാത്സംഗ കേസിൽ തെളിവെടുപ്പ് തുടരുന്നു. പെരുമ്പാവൂരുള്ള എംഎൽഎയുടെ വീട്ടിൽ ഇന്ന് തെളിവെടുക്കാൻ സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ കോവളം ഗസ്റ്റ് ഹൗസ്, വിഴിഞ്ഞത്തെ റിസോർട്ട്, യുവതി താമസിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം എംഎൽഎക്കെതിരെ വധശ്രമത്തിനും കേസെടുത്തു. കഴിഞ്ഞമാസം കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് താഴേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ എൽദോസ് കുന്നപ്പിള്ളി ശ്രമിച്ചെന്ന യുവതിയുടെ മൊഴിയിലാണ് നടപടി. കോവളം സൂയിസൈഡ് പോയിന്റിൽ എത്തിച്ച് തൻ്റെ പിന്നാലെ എംഎൽഎ വന്നു. അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോൾ ഓടി രക്ഷപ്പെടുകയിരുന്നു. ഓടി രക്ഷപ്പെട്ട് ഒരു വീടിന് പിന്നിൽ ഒളിച്ചപ്പോൾ, എംഎൽഎയും സുഹൃത്തും അനുനയിപ്പിച്ച് റോഡിൽ എത്തിച്ചു. തുടർന്ന് എംഎൽഎ മർദ്ദിച്ചപ്പോൾ താൻ ബഹളമുണ്ടാക്കുകയും നാട്ടുകാർ ഓടി കൂടുകയും പോലീസ് എത്തുകയും ചെയ്തു. എന്നാൽ അവരുടെ മുന്നിൽവെച്ച് ഭാര്യയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനും മുന്നിലാണ് പരാതിക്കാരി മൊഴി നൽകിയത്.
സാക്ഷിയെ ഭീഷണിപ്പെടുത്തി കുന്നപ്പിള്ളി ; അനുഭവിക്കുമെന്ന് വാട്‌സ് ആപ്പ് സന്ദേശം