പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. പോപ്പലര്‍ ഫ്രണ്ടിൻ്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിൻ്റെയും വസ്തുവകകള്‍ കണ്ടു കെട്ടിയതിൻ്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ ഉണ്ടായ ആകെ നഷ്ടം എത്രയെന്ന് അറിയിക്കണം, ഓരോ കേസിലും കണക്കാക്കിയിട്ടുള്ള നഷ്ടം പ്രത്യേകമായി നല്‍കണം, കീഴ്‌ക്കോടതികളില്‍ പരിഗണനയിലുള്ള ജാമ്യാപേക്ഷകളുടെ വിവരങ്ങള്‍ ഹൈക്കോടതിക്ക് നല്‍കണം എന്നീ നിര്‍ദേശങ്ങളും ഹൈക്കോടതി നല്‍കിയിട്ടുണ്ട്.
നവംബര്‍ ഏഴിന് കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് സമര്‍പ്പിക്കാനാണ് സര്‍ക്കാരിനെ കോടതി അറിയിച്ചിരിക്കുന്നത്.
പിഎഫ് ഐ ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തുകയും നേതാക്കളെ അറസ്റ്റു ചെയ്തതിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിനെതിരെ ജസ്റ്റിസ് എ കെ ജയശങ്കരന്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ സ്വമേധയാ കേസെടുത്തിരുന്നു . ഈ കേസിലാണ് ഹൈക്കോടതി തുടര്‍ നടപടികളിലേക്ക് കടന്നത്.
പിഎഫ്ഐ ഹർത്താൽ ആക്രമണങ്ങൾ; മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയെ മുഴുവൻ കേസിലും പ്രതിചേർക്കണമെന്ന് ഹൈക്കോടതി