തെക്കൻ കേരളത്തിലെ ജനങ്ങളെയാകെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രസ്താവന പിൻവലിച്ചു. ഒരു നാടന്‍ കഥ പറഞ്ഞതാണെന്നും, ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തെക്കൻ കേരളീയരെ അധിക്ഷേപിച്ച പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് സുധാകരൻ പിൻവലിച്ചത്.
അഭിമുഖത്തിനിടെ പറഞ്ഞ തെക്കന്‍ കേരളത്തിൻ്റെ കഥ മലബാറിലുള്ള ഒരു പഴയ കഥയാണ്. എല്ലാവരും പറയുന്ന കഥയാണ്, അത് ആവര്‍ത്തിച്ചു എന്ന് മാത്രം. അതിന് പിന്നില്‍ ആരെയെങ്കിലും മോശക്കാരാക്കാനോ തെക്ക് വടക്ക് വേര്‍തിരിക്കാനോ യാതൊരു ഉദ്ദേശവും ഇല്ല. ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ലക്ഷ്യം വെച്ച് പറഞ്ഞതല്ല. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്തത്. അതിന് പിന്നില്‍ വേറെ ഒരു ഉദ്ദേശവും ഇല്ല. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നു’ എന്ന് സുധാകരന്‍ പറഞ്ഞു.
ചേട്ടനെ കൊന്ന് ചേട്ടത്തിയമ്മയെ സ്വന്തമാക്കാൻ മോഹിക്കുന്ന വിടന്മാരാണ് തെക്കൻ കേരളീയർ” എന്നായിരുന്നു സുധാകരൻ്റെ ആക്ഷേപം. ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം നടത്തിയത്. തെക്കൻ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയക്കാർ എത്രത്തോളം വ്യത്യസ്തരാണ് എന്ന ചോദ്യത്തിനു മറുപടിയായിട്ടാണ് സുധാകരൻ്റെ അവഹേളന പരാമർശങ്ങൾ.
ഞാനൊരു കഥ പറയാം. രാവണ വധത്തിനു ശേഷം സീതക്കും ലക്ഷ്മണനും ഒപ്പം ലങ്കയിൽ നിന്ന് രാമൻ പുഷ്പക വിമാനത്തിൽ മടങ്ങുകയാണ്. കേരളത്തിൻ്റെ തെക്കൻ പ്രദേശത്തിന് മുകളിലൂടെ വിമാനം സഞ്ചരിക്കുമ്പോൾ രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന് ലക്ഷ്മണൻ ആലോചിച്ചു. വിമാനം തൃശൂരെത്തിയപ്പോൾ ലക്ഷ്മണൻ്റെ മനസ്സ് മാറുകയും അദ്ദേഹം പശ്ചാത്തപിക്കുകയും ചെയ്തു. അപ്പോൾ രാമൻ ലക്ഷ്മണൻ്റെ തോളത്തു തട്ടി പറഞ്ഞു .. “അതെ, നിൻ്റെ മനസ്സ് ഞാൻ വായിച്ചു. നിൻ്റെ കുറ്റമല്ല, നമ്മൾ കടന്നു വന്ന നാടിൻ്റെ പ്രശ്നമാ”. എന്ന അദ്ദേഹത്തിൻ്റെ പ്രസ്താവനക്കെതിരെ സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ രംഗത്ത് വന്നിരുന്നു. സമൂഹ മാധ്യമങ്ങളിൽ സുധാകരനെതിരെ ട്രോളുകളും പ്രചരിക്കുന്നുണ്ട്.