യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മുസ്ലിം യൂത്ത് ലീഗ് നേതാവ് പോലീസ് പിടിയിൽ. മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി പുല്ലൂരാംപാറ വൈത്തല ഷാൻഫാരിയാണ് അറസ്റ്റിലായത്. തിരുവമ്പാടി പുല്ലൂരാംപാറയിൽ പൊന്നങ്കയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ടിൽ നിന്നാണ് പോലീസ് ഷാൻഫാരിയെ പിടികൂടിയത്. താനൂർ താഹാ ബീച്ച് കോളിക്കലകത്ത് അബ്ദുൾ ഖാദറിൻ്റെ മകൻ ഇസ്ഹാഖിനെയാണ് തട്ടികൊണ്ടുപായത്. വാൾ വീശി ഭയപ്പെടുത്തിയ ശേഷം ഇസ്ഹാഖിനെ കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇസ്ഹാഖിനെ പാർപ്പിച്ചതും ഇതേ റിസോർട്ടിൽ തന്നെയായിരുന്നു.
ഷാൻഫാരിക്ക് പുറമെ കേസിൽ ഏഴ് പ്രതികൾ കൂടി അറസ്റ്റിലായിട്ടുണ്ട്. പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ്, പുല്ലൂരാംപാറ മാടമ്പാട്ട് ജിതിൻ, തിരുവമ്പാടി വടക്കാട്ടുപാറ കാവുങ്ങൽ ജസിം, താനൂർ കാട്ടിലങ്ങാടി കളത്തിങ്ങൽ തഫ്സീർ, താമരശേരി വലിയപറമ്പ് പാറക്കണ്ടിയിൽ മുഹമ്മദ് നജാദ്, കൊടുവള്ളി വലിയ പറമ്പ് വലിയ പീടിയേക്കൽ മുഹമ്മദ് ആരിഫ്, താമരശേരി തച്ചാംപൊയിൽ പുത്തൻ തെരുവിൽ ഷാഹിദ് എന്നിവരെയാണ് പരപ്പനങ്ങാടി സി ഐ ഹണി കെ ദാസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഘത്തിൽ നിന്ന് നിരവധി മാരകായുധങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊണ്ടുവന്ന സ്വർണവുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. യുവാവിനെ തടങ്കലിൽ പാർപ്പിച്ച ശേഷം ബന്ധുക്കളോട് ഇവർ 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
https://t21media.com/kerala/case-against-iuml-secretary/