മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കോൺഗ്രസ് നേതാവ് വീട്ടിൽ കയറി പീഡിപ്പിച്ചു. മുൻ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് ആർത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമായ പുളിക്കപറമ്പിൽ സുരേഷാണ് യുവതിയെ പീഡിപ്പിച്ചത്. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. യുവതിയെ കുന്നംകുളം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് സുരേഷ് ഒളുവിലാണ്.
വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് സുരേഷ് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഗൾഫിലുള്ള സഹോദരൻ്റെ വീട്ടിലാണ് യുവതി താമസിക്കുന്നത്. സഹോദരൻ്റെ ഭാര്യ പുറത്തുപോയ സമയം നോക്കിയാണ് ഇയാൾ വീട്ടിലേക്ക് കയറിയത്. സംഭവത്തെ തുടർന്ന് യുവതിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നതിനെത്തുടർന്ന് സഹോദരന്റെ ഭാര്യകാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനം നടന്നതായി അറിഞ്ഞത്.