കേരള പോലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ ഐ എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരളാ പൊലീസ് . കേരളാ പൊലീസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ State Police Media Centre Kerala ലൂടെയാണ് വാര്‍ത്തകള്‍ പൊലീസ് നിഷേധിച്ചത്.