ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ ചേര്‍ത്ത് നിര്‍ത്തിയ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ധീരജിൻ്റെ കുടുംബം എത്തി. കോണ്‍ഗ്രസുകാര്‍ അരുംകൊല ചെയ്ത ധീരജിൻ്റെ അച്ഛന് രാജേന്ദ്രനും സഹോദരനും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് കോടിയേരിക്ക് അന്ത്യാഭിവാദ്യം നേര്‍ന്നത്.
മകന് നഷ്ടപ്പെട്ട് എല്ലാം തകര്‍ന്നു നിന്നപ്പോള്‍ ആശ്വാസമായി കോടിയേരി എന്നും ഒപ്പമുണ്ടായിരുന്നു. ധീരജിൻ്റെ പിതാവ് രാജേന്ദ്രന് അനുസ്മരിച്ചു. കോടിയേരിയെ ഈ അവസ്ഥയില്‍ കാണുന്നത് വിഷമം നിറഞ്ഞ കാര്യമാണ് . എന്നാല്‍ മകൻ്റെ പേരില്‍ കോടിയേരിക്ക് റീത്ത് സമര്‍പ്പിക്കേണ്ടത് കടമയാണെന്ന് മനസിലാക്കിയാണ് ഈ മനോവിഷമത്തിലും കോടിയേരിയെ കാണാനെത്തിയതെന്നും രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു. കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന് കഴിഞ്ഞ ദിവസം തൻ്റെ മോശം ആരോഗ്യാവസ്ഥ പോലും പരിഗണിക്കാതെ കോടിയേരിയെ കാണാന്‍ തലശ്ശേരി ടൗണ്‍ ഹാളിലെത്തിയിരുന്നു.
ജനുവരി 10നാണ് ഇടുക്കി എന്‍ജിനിയറിങ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് ക്രിമിനല്‍സംഘം ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത്.
പോരാളിക്ക് വിടചൊല്ലാന്‍ പോരാളികളുടെ പോരാളിയെത്തി, കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് പുഷ്പന്