രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ ഒക്ടോബർ ഇരുപത് വരെ റിമാൻഡ് ചെയ്തു. കൊച്ചി പ്രത്യേക എൻഐഎ കോടതിയുടേതാണ് തീരുമാനം. പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ടുപോകും. ഒരാഴ്ച മുൻപ് പതിനൊന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ലക്ഷ്യമിട്ട് ഗൂഡാലോചന നടത്തിയെന്നും ലഷ്കർ ഇ തൊയ്ബ, ഐഎസ് പോലയുള്ള ഭീകര സംഘടകളിലേക്ക് യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നുമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ എൻ ഐ എ ചുമത്തിയിട്ടുള്ളത്.
പ്രതികളെ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റണമെന്ന് എൻഐഎ ആവശ്യപ്പെട്ടു. അതിനായി പ്രത്യേക അപേക്ഷ നൽകാമെന്നും എൻഐഎ വ്യക്തമാക്കി. ഡിജിറ്റൽ തെളിവുകൾ ഇനിയും കിട്ടാനുണ്ടെന്നും എൻഐഎ അറിയിച്ചു. എല്ലാ പ്രതികൾക്കും അടുത്ത ബന്ധുക്കളെ കാണാൻ അഞ്ച് മിനിട്ട് സമയം അനുവദിച്ചു.
സെപ്റ്റംബർ ഇരുപത്തിരണ്ടിന് രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പതിനഞ്ച് സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡിൽ 106 പേരാണ് അറസ്റ്റിലായത്. എൻഐഎയും എൻഫോയ്സ്മെന്റ്ഡയറക്ടറേറ്റും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് രാജ്യവിരുദ്ധ പ്രവത്തനങ്ങൾ നടത്തിയതിൻ്റെ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേരളത്തിലെയും ഉത്തർപ്രദേശിലെയും പ്രമുഖരെയും വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ബുധനാഴ്ച രാവിലെയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. അഞ്ച് വർഷത്തേക്കാണ് നിരോധനം. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ് ഓർഗനൈസേഷൻ, നാഷണൽ വുമൺ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ, റിഹേബ് ഫൗണ്ടേഷൻ എന്നീ പോപ്പുലർ ഫ്രണ്ടിൻ്റെ അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എസ്എഫ്ഐ നേതാവ് അഭിമന്യുവിൻ്റെ കൊലപാതകമുൾപ്പടെ കേരളത്തിൽ പിഎഫ്ഐ നടത്തിയ മൂന്ന് കൊലപാതകങ്ങളും നിരോധനത്തിന് കാരണമായിരുന്നു.
പിഎഫ്ഐ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ