സംസ്ഥാനത്ത് ഇക്കുറി 14 ശതമാനം മഴ കുറവ്. ജൂൺ ഒന്നു മുതൽ സെപ്തംബർ 30 വരെ ശരാശരി 2018.6 മി. മീറ്റർ മഴ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 1736.6 മി. മീറ്ററാണ്. കഴിഞ്ഞ വർഷത്തെ കാലവർഷം അവസാനിച്ചപ്പോൾ 16 ശതമാനം മഴ കുറവായിരുന്നു. 2020ൽ ഒമ്പതു ശതമാനവും 2019ൽ 16 ശതമാനവും 2018ൽ 23 ശതമാനവും അധിക മഴയാണ് ലഭിച്ചത്.
ഈ വർഷം എല്ലാ ജില്ലകളിലും സാദാരണ ഉള്ളതിനേക്കാൾ കുറവ് മഴയാണ് ലഭിച്ചത്. കാസർകോട് ജില്ലയിലാണ് കൂടുതൽ മഴ ലഭിച്ചത്–- 2785.7 മി.മീ. തൊട്ടടുത്ത് 2334.5 മില്ലിമീറ്റർ ലഭിച്ച കണ്ണൂരും. ഏറ്റവും കുറവ് മഴ തിരുവനന്തപുരത്താണ്–- 593 മി.മീ. കാസർകോട് രണ്ടു ശതമാനം കുറവ് മഴ രേഖപ്പെടുത്തിയപ്പോൾ തിരുവനന്തപുരത്ത് 30 ശതമാനം മഴ കുറവാണ്.