പത്തനത്തിട്ടയിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. മുഹമ്മദ് ഷാൻ, അജ്മൽ എന്നിവരാണ് അറസ്റ്റലായത്. ഇവർ കോന്നി കുമ്മഞ്ഞൂർ സ്വദേശികളാണ്. പിഎഫ്ഐ ഹർത്താലിനിടയിൽ കെഎസ്ആർടിസി ബസ്സുകൾക്ക് കല്ലെറിഞ്ഞ കേസിലാണ് നടപടി. ഹർത്താൽ ദിനത്തിൽ വിവിധ ആക്രമണങ്ങൾ നടത്തിയ കേസിലും ഇവർ പ്രതികളാണ്.
കോന്നിയിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡിലാണ് ഇവർ അറസ്റ്റിലായത്. കോന്നി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. റെയ്ഡിൽ ലഖുലേഖകൾ അടക്കം പിടിച്ചെടുത്തു. അജ്മലിൻ്റെ വീട്ടിൽ ഇപ്പോഴും റെയ്ഡ് പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിലും പോപ്പുലർ ഫ്രണ്ടുകാരുടെ വീടുകളിൽ റെയ്ഡ് നടക്കുമെന്ന് പോലീസ് വ്യക്തമാക്കി.
പത്തനംത്തിട്ട ജില്ലയിൽ ഇന്ന് രണ്ട് പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പോലീസ് പൂട്ടി സീൽവെക്കും. പന്തളത്തെയും അഡൂരിലെയും ഓഫീസുകളാണ് ഇന്ന് പൂട്ടുക. കോഴിക്കോട്ടെ പിഎഫ്ഐയുടെ സംസ്ഥാന കമ്മറ്റി ഓഫീസാണ് ആദ്യം പൂട്ടുന്നത്. അതേസമയം മട്ടഞ്ഞൂരിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. സത്താർ, എം സജീർ, സഫ്വാൻ ഉളിയിൽ എന്നിവരാണ് അറസ്റ്റലായത്.