മട്ടന്നൂര്‍ വഖഫ് അഴിമതിക്കേസില്‍ മുസ്ലീം ലീഗ് നേതാവ് അബ്ദുള്‍ റഹ്‌മാന്‍ കല്ലായിയുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍. വരവ് ചിലവ് കണക്കുകളില്‍ വ്യാപക ക്രമക്കേട് ചൂണ്ടിക്കാട്ടുന്ന ഓഡിറ്റ് റിപ്പോര്‍ട്ടും വഖഫ് ബോര്‍ഡ് അന്വേഷണ റിപ്പോര്‍ട്ടും പുറത്ത് വന്നു.
2012 മുതല്‍ 2016 വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് വരവ് ചിലവ് കണക്കിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ചെലവ് ഇനത്തില്‍ കാണിച്ച പല തുകയുടെയും ബില്ലുകളും വൗച്ചറുകളും ഇല്ല. വരവ് വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുമില്ല.
രസീതുകളില്‍ തിരുത്തല്‍ വരുത്തിയതായും ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
2021 മെയ് 12 ന് നിക്ഷേപമായി ലഭിച്ച 40 ലക്ഷം രൂപ വഖഫ് ബോര്‍ഡിന് നല്‍കിയ കണക്കില്‍ കാണിച്ചിട്ടില്ലല്ല.2021-22 വര്‍ഷം ഒന്നര ലക്ഷം രൂപ മാത്രമാണ് നിക്ഷേപ ഇനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ സംഭാവനയായി ലഭിച്ച ആയിരം പവനോളം സ്വര്‍ണ്ണം വിറ്റതിനും കൃത്യമായ രേഖകളില്ല
വഖഫ് തട്ടിപ്പ്; ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്‌മാന്‍ കല്ലായി അറസ്റ്റില്‍