കണ്ണൂര്‍ വൈസ് ചാന്‍സിലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വജനപക്ഷപാതം കാണിച്ചുവെന്നാരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയ്‌ക്കെതിരെ കോടതി. കേട്ടുകേള്‍വിയുടെ പേരിലാണോ ഹര്‍ജി നല്‍കിയതെന്നായിരുന്നു ഹര്‍ജി പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ചോദ്യം.
അതേസമയം നിയമനത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്നും വിസി നിയമനത്തിന് സ്വതന്ത്യ ചുമതലയില്ലാത്ത ഗവര്‍ണറെ മുഖ്യമന്ത്രി സ്വാധീനിക്കേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 22ലേക്ക് മാറ്റി.
കണ്ണൂര്‍ വൈസ് ചാന്‍സിലറായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചിരുന്നു. ഈ ആരോപണം ഏറ്റെടുത്തായിരുന്നു കോണ്‍ഗ്രസ് നേതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്
നേരത്തെ കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണമുണ്ടായെന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.