പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍. പാലക്കാട് പിരായിരി മണ്ഡലം യുവമോര്‍ച്ചാ ഭാരവാഹിയായ രഞ്ജിത്തിനെയാണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ആനിക്കോട് സ്വദേശിയായ ഇയാള്‍ വെല്‍ഡിംഗ് ജോലിക്കായി മലമ്പുഴയിലെത്തിയതായിരുന്നു. ഇവിടെവച്ച് 15 വയസുകാരിയെ കണ്ടുമുട്ടുകയും വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയുമായിരുന്നു. വയറുവേദനയെത്തുടര്‍ന്ന് പെണ്‍കുട്ടി പാലക്കാട് വനിതാ ശിശുക്ഷേമ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തൊട്ടടുത്ത ദിവസം പെണ്‍കുട്ടി പ്രസവിച്ചു.
തുടര്‍ന്ന് മലമ്പുഴ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്തിലേക്ക് അന്വേഷണമെത്തുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാളെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.