സൈബർ സുരക്ഷകളിൽ കേരളാ പോലീസ് കൂടുതൽ കാര്യക്ഷമമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളാ പോലീസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൈബർ സുരക്ഷാ സമ്മേളനം കൊക്കൂണിൻ്റെ 15-)0 പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൈബർ കുറ്റകൃത്യങ്ങൾക്ക് കൂടുതലായി ഇരകളാകുന്നത് സ്ത്രീകളും കുട്ടികളുമാണ്. സൈബർ സുരക്ഷ സർക്കാരിൻ്റെ മാത്രം ഉത്തരവാദിത്വമല്ല. ഓരോ പൗരന്റേയും ഉത്തരവാദിത്വമാണ്. സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൊതുജനങ്ങളുടെ കൂടി സഹകരണം ആവശ്യമാണ്. പൊതു-സ്വകാര്യ സഹകരണത്തോടെ സൈബർ സുരക്ഷ വർദ്ധിപ്പിക്കാനാകണമെന്നും കൊക്കൂൺ ശില്പശാല ഇതിന് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്റർപോൾ കണക്കു അനുസരിച്ചു കുട്ടികളും യുവാക്കളും സൈബർ സുരക്ഷ ഭീഷണിയിലാണെന്നും സമൂഹ മാധ്യമങ്ങൾ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കണം എന്നതിനെക്കുറിച്ചു ഇവരെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.