എകെജി സെന്റര്‍ ആക്രമണക്കേസിൻ്റെ ആദ്യ ദിവസം മുതല്‍ വിഷയം സോഷ്യല്‍ മീഡിയയിലെയും ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. കേസിലെ പ്രതികളെ പിടികൂടാന്‍ വൈകിയതോടെ കിട്ടോയോ എന്ന പേരില്‍ വന്‍ ട്രോളുകളും കോണ്‍ഗ്രസ് ബിജെപി അണികള്‍ സോഷ്യല്‍ മീഡിയയില്‍ പടച്ചുവിട്ടു. ഇങ്ങനെ ഏറെ ശ്രദ്ധേയമായ ഒരു ട്രോള്‍ പേജായിരുന്നു Daily updates on the AKG Center cracker case എന്ന പേരില്‍ കോണ്‍ഗ്രസുകാര്‍ ആരംഭിച്ച പേജ്.
കിട്ടിയോ കിട്ടിയോ എന്ന ചോദ്യങ്ങള്‍ക്ക് കിട്ടിയില്ല കിട്ടിയില്ലെന്ന് ഓരോ ദിവസവും വ്യത്യസ്ത ഡിസൈനുകളില്‍ ട്രോള്‍ പോസ്റ്ററുകള്‍ ഓരോ ദിവസവും ഈ വന്നുകൊണ്ടിരുന്നു. ഇങ്ങനെ 82ാം ദിവസമായ ഇന്നലെയും ട്രോള്‍ പേജില്‍ പോസ്റ്റ് വന്നു.
എന്നാല്‍ ഇന്ന് രാവിലെ കളി മാറി. എകെജി സെൻ്റര്‍ ആക്രമണ കേസ് പ്രതിയെ പൊലീസ് പൊക്കി. നല്ല 916 കോണ്‍ഗ്രസുകാരന്‍. ഇതോടെ Daily updates on the AKG Center cracker case പേജിൻ്റെ ചീട്ട് കീറി. ഇത്രയും ദിവസവും ക്ഷമയോടെ പിടിച്ചുനിന്ന ഇടത് അണികള്‍ പ്രതിയെ പിടികൂടിയാതോടെ പേജില്‍ പൊങ്കാലയാരംഭിച്ചു. പി വി അന്‍വര്‍ എംഎല്‍എ അടക്കം പേജിനെ ട്രോളി പോസ്‌പോസ്റ്റിട്ടു.. ഇതുകൊണ്ടും ഇടത് ഹാന്‍ഡിലുകള്‍ അടങ്ങിയില്ല. അവര്‍ ഇപ്പോള്‍ പുതിയ പേജ് തുടങ്ങിയിരിക്കുകയാണ്.
Daily updates on Bail status of Jithin-AKG centre bomb attack culprit എന്ന പേരിലാണ് പേജ്.
അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിൻ്റെ ജാമ്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനാണ് ഈ പേജ്. ഇത്രയും കാലം കിട്ടിയോ കിട്ടിയോ എന്ന് ചോദിച്ച് ട്രോളിയ കോണ്‍ഗ്രസുകാരോടും ഇപ്പോള്‍ ഇടത് സൈബര്‍ അണികളും ചോദിക്കുകയാണ് കിട്ടിയോ….. ജിതിന് ജാമ്യം കിട്ടിയോ എന്ന്.
എകെജി സെൻ്റര്‍ ആക്രമണം, പ്രതിയായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവ് കസ്റ്റഡിയില്‍