എകെജി സെൻ്റർ ആക്രമണക്കേസിൽ ആക്രമണക്കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് നിരപരാധിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും സുധാകരൻ പറഞ്ഞു. പൊലീസ് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ ചോക്കലേറ്റിൽ മായം കലർത്തി മയക്കുന്നു. തീക്കൊള്ളി കൊണ്ട് തലചൊറിയരുതെന്നും ജിതിനെ വിട്ടയച്ചില്ലെങ്കിൽ നാളെ മാർച്ച് നടത്തുമെന്നും കെ സുധാകരൻ പറഞ്ഞു.
കേസിൽ അറസ്റ്റിലായത് യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ്. ജിതിൻ തിരുവനന്തപുരം മൺവിള സ്വദേശിയാണ്. ഇയാളാണ് സ്ഫോടക വസ്തു എരിഞ്ഞതെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ജിതിൻ കുറ്റം സമ്മതിച്ചിരുന്നു. ജൂൺ മുപ്പതിന് രാത്രിയാണ് ജിതിൻ എകെജി സെന്ററിൽ സ്ഫോടകവസ്തുവെറിഞ്ഞത്. സിപിഎം കേന്ദ്ര കമ്മറ്റി അംഗങ്ങൾ ഉൾപ്പടെ നിരവധി നേതാക്കൾ എകെജി സെൻ്ററിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം.