തിരുവോണം ബമ്പർ ഒന്നാം സമ്മാനം TJ-750605 ന്. ഇരുപത്തിയഞ്ച് കോടിയാണ് സമ്മാന തുക. വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപ ഭാഗ്യശാലിയ്ക്ക് ലഭിക്കും. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആറ്റിങ്ങലിൽ ഭഗവതി ഏജൻസീസിയാണ് ബമ്പർ ടിക്കറ്റ് വിറ്റത്. വനന്തപുരം ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്.
കോട്ടയം പാലായിൽ മീനാക്ഷി ലക്കി സെൻറർ വിറ്റ ടിക്കറ്റിനാണ് രണ്ടാം സമ്മാനം. TG 270912 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം ലഭിച്ചത്.
രണ്ടാം സമ്മാനം അഞ്ചുകോടിയാണ്. മൂന്നാം സമ്മാനം ഒരുകോടി വീതം പത്തുപേർക്കാണ് ലഭിക്കുക. മൂന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പറുകൾ TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986 , TH 562506, TJ 384189, TK 395507, TL 555868.
67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതിൽ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിൽപ്പന നടന്നത്. പത്ത് ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ വിറ്റുപോയത്. ടിക്കറ്റ് വിൽപ്പനയിൽ രണ്ടാം സ്ഥാനം തൃശൂർ ജില്ലയ്ക്കാണ്. തിരുവനന്തപുരം ജില്ലയാണ് മൂന്നാം സ്ഥാനത്തുള്ളത്.