കണ്ണൂര്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല അടക്കമുള്ള 6 നേതാക്കള്‍ ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെച്ചു. കല്ലിക്കണ്ടി എന്‍എം കോളേജ് ഭരണസമിതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്നാണ് രാജി. രാജിക്കത്ത് സംസ്ഥാന നേതൃത്വത്തിന് അയച്ചു.
മണ്ഡലം പ്രസിഡന്റ് പൊട്ടക്കണ്ടി അബ്ദുള്ള, വൈസ് പ്രസിഡന്റുമാരായ പി പി എ സലാം, കാട്ടൂർ മുഹമ്മദ് ഉൾപ്പെടെയുള്ളവരാണ് പാർട്ടി ഭാരവാഹിത്വം രാജിവെച്ചത്.
എന്‍എം കോളേജ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെ നാളായി ലീഗില്‍ വിഭാഗീയത നിലനില്‍ക്കുകയായിരുന്നു. ഇത് പരിഹരിക്കാന്‍ സംസ്ഥാന- ജില്ലാ നേതൃത്വങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. അനുനയ നീക്കങ്ങള്‍ പാളിയതോടെയാണ് രാജി. പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ചില പ്രമുഖ നേതാക്കള്‍ കണ്ണൂരിലുണ്ട്. രാജിവെച്ചവരുമായി കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ നേരിട്ട് ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്