സര്‍ക്കാരിനെതിരായ വഴിവിട്ട നീക്കങ്ങള്‍ക്ക് ഗവര്‍ണര്‍ക്ക് പരസ്യപിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഗവര്‍ണറെ ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല, ഗവര്‍ണറുടെ പിന്നില്‍ എന്തിനും തയ്യാറായി ആളുകളുണ്ടെന്ന് സിപിഎം നേതാക്കളും മുഖ്യമന്ത്രിയും ഓര്‍മ്മിക്കണമെന്നായിരുന്നു കെ സുരേന്ദ്രൻ്റെ പ്രതികരണം.
സിപിഎമ്മിൻ്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് അനധികൃത നിയമനങ്ങള്‍ നടക്കുന്നത്. അതാണ് ഗവര്‍ണര്‍ ചോദ്യം ചെയ്യുന്നത്. ഭീഷണിപ്പെടുത്തി രാജ്ഭവനെ വരുതിയിലാക്കാന്‍ ശ്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും സുരേന്ദ്രന് പറഞ്ഞു.
1 Comment
Pingback: ‘ഗവര്‍ണര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമെന്ന് അഭിപ്രായമില്ല’ ഗവര്‍ണര്‍ക്ക് പിന്തുണയുമായി കെ സുധാക