മധുവധക്കേസിൽ ഒരു സാക്ഷികൂടി കൂറുമാറി. മുപ്പത്തിയാറാം സാക്ഷി അബ്ദുൾ ലത്തീഫാണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം ഇരുപത്തിയൊന്നായി. മധു വധത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് അബ്ദുൾ ലത്തീഫ് പറഞ്ഞു. കേസിൽ ഇന്നലെ നാല് സാക്ഷികൾ കൂറുമാറിയിരുന്നു. 32-ാം സാക്ഷി മനാഫ്, 34-ാം സാക്ഷി മണികണ്ഠൻ, 33-ാം സാക്ഷി രഞ്ജിത്ത്, 35-ാം സാക്ഷി അനൂപ് എന്നിവരാണ് ഇന്നലെ കൂറുമാറിയത്. ഇന്നലെ 32 മുതൽ 35 വരെയുള്ള സാക്ഷികളെയാണ് വിസ്തരിച്ചത്.
പ്രതികൾക്ക് ജാമ്യം നൽകിയതാണ് സാക്ഷികളെ സ്വാധീനിക്കാനും, സാക്ഷികൾ കൂറുമാറാനും ഇടയാക്കിയതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു. ജാമ്യത്തിലിറങ്ങിയ പ്രതികൾ കൂറുമാറിയ സാക്ഷികളുടെ ഫോണിലേക്ക് വിളിച്ചതിൻ്റെ രേഖകളും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കി.