കൊല്ലം കുന്നിക്കോടില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് പിരിവ് നല്‍കാത്തതിന് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പച്ചക്കറി കട അടിച്ച് തകര്‍ത്തു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പിരിവുമായെത്തിയത്. രണ്ടായിരം രൂപയുടെ രസീത് കടയുടമയായ അനസിന് എഴുതി നല്കി. വ്യാഴാഴ്ച പണം വാങ്ങാനെത്തിയപ്പോള്‍ അഞ്ഞൂറ് രൂപ മാത്രമേ നല്‍കനാവൂ എന്ന് അനസ് പറഞ്ഞു. രണ്ടായിരം തന്നെ വേണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ബന്ധം പിടിച്ചതോടെ തര്‍ക്കമായി.
തുടര്‍ന്നാണ് കോണ്‍ഗ്രസുകാര്‍ കടയ്ക്കുള്ളില്‍ നിന്ന് സാധനങ്ങള്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞ് നാശനഷ്ടമുണ്ടാക്കിയത്. കടയുടമ മുഹമ്മദ് അനസ് പൊലീസിനു പരാതി നല്കി.