കൊല്ലം കുന്നിക്കോടില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് പിരിവ് നല്‍കാത്തതിന് പച്ചക്കറി കട അടിച്ച് തകര്‍ത്ത സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്. കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനാണ് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തത്.
പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് ചേരാത്ത പ്രവൃത്തിയാണ് പ്രവര്‍ത്തകരില്‍ നിന്നുണ്ടായതെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സുധാകരന് വ്യക്തമാക്കി.
വ്യാഴാഴ്ചയായിരുന്നു കൊല്ലം കുന്നിക്കോടില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് പിരിവ് നല്‍കാത്തതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഹമ്മദ് അനസ് എന്നയാളുടെ പച്ചക്കറി കട അടിച്ചുതകര്‍ത്തത്. രണ്ടായിരം രൂപ പിരിവ് ആവശ്യപ്പെട്ട് 500 രൂപ മാത്രം നല്‍കിയെന്നാരോപിച്ചായിരുന്നു അതിക്രമം
ഭാരത് ജോഡോ യാത്രയ്ക്ക് ചോദിച്ചത് 2000, കൊടുത്തത് 500, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കട തല്ലി തകര്‍ത്തു