കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പൈങ്കിളി പ്രമോഷനുമായിറങ്ങിയ മനോരമയെ കയ്യോടെ പൊക്കി സോഷ്യല്‍ മീഡിയ. രാഹുല്‍ ഗാന്ധിയെ കാണാന്‍ തിരുവനന്തപുരം ശ്രീകാര്യത്തുനിന്ന് ചാവടിമുക്ക് വരെ കിലോമീറ്ററുകളോളം സഞ്ചരിച്ചുതളര്ന്ന സ്ത്രീക്ക് രാഹുല്‍ ഗാന്ധി കുടിവെള്ളം നല്‍കുന്നുവെന്ന അടിക്കുറിപ്പില്‍ കഴിഞ്ഞ ദിവസം മനോരമ ദിനപത്രം ഒരു ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.
ഈ ചിത്രത്തിലെ അടിക്കുറിപ്പാണ് യാത്ര വിജയിപ്പിക്കാന്‍ മനോരമ എത്രത്തോളം കഷ്ടപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നത്. ശ്രീകാര്യത്തുനിന്ന് ചാവടിമുക്ക് വരെ മനോരമ തള്ളുന്നത് പോലെ സത്യത്തില്‍ കിലോമീറ്ററുകളുടെ ദൂരമൊന്നുമില്ല. ഒരു കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. ഇത് ഗൂഗിള്‍മാപ്പ് സഹിതം സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ പുറത്തുവിട്ടു.
ഇതോടെയാണ് മനോരമയുടെ ഭാരത് ജോഡോ പി ആര് വര്‍ക്ക് പൊളിഞ്ഞത്. തിരുവനന്തപുരത്തുകാര്‍ക്ക് മാത്രം അറിയുന്ന ഈ ദൂരക്കണക്ക് ആരും ശ്രദ്ധിക്കില്ലെന്ന വിശ്വാസത്തിലായിരിക്കാം ”കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ” കണക്ക് നിരത്തി കേരളം മുഴുവന്‍ അച്ചടിച്ച് വായനക്കാരെ കബളിപ്പിക്കാന്‍ മനോരമ ശ്രമിച്ചത്. എന്നാല്‍ മാധ്യമ ഓഡിറ്റിന് മൈക്രോസ്കോപ്പുംകൊണ്ട് നില്ക്കുന്ന സോഷ്യല്‍മീഡിയയില്‍ മനോരമയുടെ കളിയൊന്നും നടന്നില്ല. ആ ഉഡായിപ്പും പൊളിഞ്ഞു.