തിരുവനന്തപുരം: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ആക്രമണം. സിപിഐഎം കാട്ടായിക്കോണം (എ) ബ്രാഞ്ച് സെക്രട്ടറിക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു മടങ്ങിയ കോൺഗ്രസ്സുകാരാണ് ആക്രമിച്ചത്.
കഴക്കൂട്ടം അൽസാജ് കൺവൻഷൻ സെന്ററിലെ ഭാരത് ജോഡോ യോഗത്തിൽ കോൺഗ്രസ് നേതാക്കൾ എൽഡിഎഫ് സർക്കാരിനെയും സിപിഐ എമ്മിനെതിരെയും പ്രകോപനമുണ്ടാക്കുംവിധം സംസാരിച്ചിരുന്നു. അവിടെനിന്ന് മടങ്ങിയവരാണ് ഷാജിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ രാത്രി ഒമ്പതരയോടെ കാട്ടായിക്കോണം ഒരുവാമൂലയിൽവച്ചായിരുന്നു ആക്രമണം.