കേരളത്തില്‍ താമരവിരിയുമെന്ന അമിത് ഷായുടെ അവകാശവാദത്തിന് മറുപടിയുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരളത്തില്‍ താമരവിരിയുമെന്നത് അമിത് ഷായുടേത് ദിവാസ്വപ്നം മാത്രമാണ്. കേരളത്തില്‍ ഉണ്ടായ ഒരു താമര കൊഴിഞ്ഞുപോയതുപോലും അമിത് ഷാ അറിഞ്ഞിട്ടില്ല. ആ താമര വിരിഞ്ഞതുപോലും കോണ്‍ഗ്രസിൻ്റെ വോട്ടുകൊണ്ടാണ്. കോണ്‍ഗ്രസും ബിജെപിയും ഒത്തുപിടിച്ചിട്ടും കേരളത്തില്‍ ഇടതുപക്ഷ മുന്നേറ്റം തടയാന്‍ സാധിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഓര്‍മിക്കണമെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.
ലോകമാകെ കമ്യൂണിസത്തിന് തിരിച്ചടിയേല്ക്കുകയാണെന്ന അമിത് ഷായുടെ അവകാശവാദവും ബേബി തള്ളി. അമിത് ഷാ കരുതുന്നതുപോലെ കമ്യൂണിസത്തില്‍ വിശ്വസിക്കുന്നവരുടെ അവസ്ഥ ലോകത്ത് പരിതാപകരമല്ല. ലോക ജനസംഖ്യയില്‍ അഞ്ചിലൊരാള്‍ ചൂഷണരഹിതമായ സമൂഹത്തിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലാണ് ജീവിക്കുന്നതെന്നും ബേബി ചൂണ്ടിക്കാട്ടി.