സഹപ്രവര്‍ത്തകയുടെ പരാതിയില്‍ രാജി നല്‍കേണ്ടി യൂത്ത് ലീഗ് നേതാവിന് പാര്‍ട്ടി ദേശീയ അസി. സെക്രട്ടറിയായി പ്രമോഷന്‍ നല്‍കി മുസ്ലീം ലീഗ്. 2021ല്‍ ദില്ലിയിലെ സഹപ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ ലീഗ് നേതൃത്വം രാജി ചോദിച്ച് വാങ്ങിയ സികെ സുബൈറിനെയാണ് ലീഗിൻ്റെ ദേശിയ അസി. സെക്രട്ടറിയായി ഇന്നലെ ചേര്‍ന്ന ദേശീയസമിതി യോഗത്തില്‍ പ്രഖ്യാപിച്ചത്. യൂത്ത് ലീഗ് ദേശീയ ജന സെക്രട്ടറിയായിരിക്കേയാണ് സുബൈറിനേതിരെ ആരോപണം ഉയര്‍ന്നത്. അന്നുയര്‍ന്ന പരാതിയുടെ പേരില്‍ പാര്‍ട്ടി പിന്നീട് അന്വേഷണമൊന്നും നടത്തിയിരുന്നില്ല.
പെണ്‍കുട്ടിയുടെ പരാതിയില്‍ മാറ്റി നിര്‍ത്തിയ നേതാവിന് ലീഗ് ഉന്നത സ്ഥാനം ലഭിച്ചത് പാര്‍ട്ടിയിലും പോഷകസംഘടനകളിലും വിമര്‍ശനത്തിന് വഴിയൊരുക്കിക്കഴിഞ്ഞു. ഹരിത കേസിലേത് പോലെ സ്ത്രീകളുടെ പരാതികള്‍ ലീഗ് ഗൗരവമായെടുക്കുന്നില്ലെന്ന് ഈ നിയമനത്തിലുടെയും വ്യക്തമാവുകയാണെന്നാണ് പ്രധാന വിമര്‍ശനം. സികെ സുബൈറിനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയ അതേ സമയത്ത് അദ്ദേഹത്തിനെതിരെ കത്വ – ഉന്നാവ് ഫണ്ട് തട്ടിപ്പ് ആരോപണവും ഉയര്‍ന്നിരുന്നു.
അതേസമയം എംഎസ്എഫിൻ്റെ ഭാരവാഹിപ്പട്ടികയെച്ചൊല്ലിയും തര്‍ക്കമുണ്ട്. പ്രവാസി വ്യവസായിയായ പേരെടുത്ത, അതിൻ്റെ പേരില്‍ ഗോള്‍ഡന്‍ വിസ നേടിയിട്ടുള്ള കാസിം എനോളിയെന്ന കോഴിക്കോട് സ്വദേശിയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ടായി നിയമിച്ചതിലാണ് വിവാദം.