ഹൈസ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക ആക്രമണത്തിന് മുസ്ലിം ലീഗ്
നേതാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ മൻസൂർ അലിയാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്. പ്രതിക്കുമേൽ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് മാർക്ക് ലഭിക്കാൻ തനിക്കു വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.
കൊണ്ടോട്ടി വയങ്ങാട് വീട്ടിൽ മൻസൂർ അലിയാണ് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പരീക്ഷയുടെ ഉത്തരക്കടലാസുകൾ കൈവശപ്പെടുത്തി അവ നശിപ്പിക്കുമെന്നും പരീക്ഷയിൽ തോൽപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സ്കൂൾ അധികൃതർക്ക് കിട്ടിയ വിവരത്തെ തുടർന്ന് സ്കൂളിലെ പ്രധാന അധ്യാപകനാണ് കൊണ്ടോട്ടി പോലീസിൽ പരാതിപ്പെട്ടത്. അധ്യാപകനെ സ്കൂളിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കൊണ്ടോട്ടി പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.