മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വിജയം. 35 സീറ്റുകളില്‍ 21 സീറ്റുകള്‍ നേടിയാണ് ഇടത് മുന്നണിയുടെ വിജയം. 14 യുഡിഎഫ് സീറ്റുകള്‍ നേടി.
ബിജെപിക്ക് സീറ്റ് നേടാനായില്ലെന്ന് മാത്രമല്ല, ചില വാര്‍ഡുകളില്‍ കെട്ടിവച്ച കാശും നഷ്ടമായി. നഗരസഭാ രൂപീകരണം മുതല്‍ ഇടതുപക്ഷമാണ് നഗരസഭാ ഭരണം കൈയ്യാളുന്നത്.ആറാം തവണയാണ് എൽഡിഎഫ് നഗരസഭയിൽ ഭരണം നേടുന്നത്.
2017 തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 28 സീറ്റും യുഡിഎഫിന് 7 സീറ്റുമാണ് ലഭിച്ചത്.
വോട്ടര്‍മാര്‍ക്ക് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മട്ടന്നൂര്‍ എംഎല്‍എയുമായ ഷൈലജ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി
വാര്‍ഡും വിജയികളും
1. മണ്ണൂര്‍ – പി രാഘവന് (കോണ്‍)
2. പൊറോറ – കെ പ്രിയ (കോണ്‍)
3. ഏളന്നൂര്‍ – കെ അഭിനേഷ് (കോണ്‍)
4. കീച്ചേരി- ഒ കെ സ്നേഹ (സിപിഐ എം )
5. ആണിക്കരി – വി ഉമൈബ (മുസ്ലീം ലീഗ്)
6. കല്ലൂര്‍ – കെ മജീദ് (സിപിഐ എം )
7. കളറോഡ് – പി പി അബ്ദുള്‍ ജലീല്‍ (മുസ്ലിം ലീഗ്)
8. മുണ്ടയോട് – പി ശ്രീജ (സിപിഐ എം )
9. പെരുവയല്‍ക്കരി – സി ശ്രീലത (സിപിഐ എം )
10. ബേരം – എം അഷറഫ് (മുസ്ലിം ലീഗ്)
11. കായലൂര്‍ – ഇ ശ്രീജേഷ് (സിപിഐ എം )
12. കോളാരി – പി അനിത (സിപിഐ എം )
13. പരിയാരം -ടി കെ സിജില്‍ (സിപിഐ എം )
14. അയ്യല്ലൂര്‍ – കെ ശ്രീന (സിപിഐ എം )
15. ഇടവേലിക്കല്‍- കെ രജത (സിപിഐ എം )
16. പഴശ്ശി_ പി ശ്രീനാഥ് (സിപിഐ എം )
17. ഉരുവച്ചാല്‍ – കെ കെ അഭിമന്യു (സിപിഐ എം)
18. കരേറ്റ- പി പ്രസീന (സിപിഐ)
19. കുഴിക്കല്‍- എം ഷീബ (സിപിഐ എം )
20. കയനി- എം രഞ്ജിത്ത് (സിപിഐ എം )
21. പെരിഞ്ചേരി- മിനി രാമകൃഷ്ണന് (കോണ്‍)
22. ദേവര്‍കാട് – ഒ പ്രീത (സിപിഐ എം)
23. കാര- പി പ്രമിജ (സിപിഐ എം )
24. നെല്ലൂന്നി – എന്‍ ഷാജിത്ത് (സിപിഐ എം)
25. ഇല്ലംഭാഗം – പി രജിന (കോണ്‍)
26. മലയ്ക്ക് താഴെ – വി എം സീമ (സിപിഐ എം )
27. എയര്‍പോര്‍ട്ട്- പി കെ നിഷ (സിപിഐ എം )
28. മട്ടന്നൂര്‍ – ടി സുജിത (കോണ്‍)
29. ടൗണ്‍ – കെ വി പ്രശാന്ത് (കോണ്‍)
30. പാലോട്ടു പള്ളി – പി പ്രജില (മുസ്ലിംലീഗ്)
31. മിനി നഗര്‍ – വി എന്‍ മുഹമ്മദ് (മുസ്ലിംലീഗ്)
32. ഉത്തിയൂര്‍- വി കെ സുഗതന് (സിപിഐ എം )
33. മരുതായി – സി അജിത്ത്കുമാര്‍ (കോണ്‍)
34. മേറ്റടി – സി അനിത (കോണ്‍)
35. നാലാങ്കേരി – സി പി വാഹിദ (ഐഎന്‍എല്‍).