മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞടുപ്പില്‍ ബിജെപിക്ക് നാണക്കേടിൻ്റെ റെക്കോര്‍ഡ്. 35 വാര്‍ഡുകളില്‍ മത്സരിച്ച ബിജെപിക്ക് 30 സീറ്റുകളിലും 31 കെട്ടിവച്ച കാശ് നഷ്ടമായി. ആകെ പോള്‍ ചെയ്യപ്പെടുന്ന വോട്ടുകളുടെ ആറിലൊന്ന് വോട്ടുകളാണ് കെട്ടിവച്ച കാശ് തിരികെ ലഭിക്കാന്‍ വേണ്ടത്. 35ല്‍ 30 വാര്‍ഡുകളിലും ബിജെപിക്ക് ആറിലൊന്ന് വോട്ടുകള്‍ നേടാനായില്ല. കയലൂര്‍, കൊളാരി, കരേറ്റ , മലയ്ക്ക് താഴെ, മട്ടന്നൂര്‍ ടൗണ്‍ എന്നീ അഞ്ച് വാര്‍ഡുകളില്‍ മാത്രമാണ് കെട്ടിവച്ച കാശ് തിരിച്ചുകിട്ടിയത്. 32,837 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ട തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചതാകട്ടെ വെറും 2,666 വോട്ടുകളും
ബിജെപിക്ക് കെട്ടിവച്ച കാശ് നഷ്ടമായ വാര്‍ഡുകള്‍. ലഭിച്ച വോട്ടുകള്‍ ബ്രാക്കറ്റില്‍
മണ്ണൂര്‍ (100) , പൊറോറ (73), എളന്നൂര്‍ (15) , കീച്ചേരി (42) , ആണിക്കരി (6) , കല്ലൂര്‍ (67) ,കളറോഡ് റോഡ് (18 ) മുണ്ടയോട് (15), പെരുവയല്‍ക്കരി (15 ) ,ബേരം (17) , പരിയാരം( 23) അയ്യില്ലൂര്‍ (41) , ഇടവേലിക്കല്‍ (38 ) ,പഴശ്ശി (29) , ഉരുവച്ചാല്‍ (29 ), കുഴിക്കാല്‍ (97 ), കയനി (66) ,പെരിഞ്ചേരി(22), ദേവര്‍ക്കാട് (101 ) ,കാര (82) , നെല്ലൂന്നി (29) , ഇല്ലംഭാഗം (112) , എയര്‍പോര്‍ട്ട് (80), മട്ടന്നൂര്‍, (40 ), പാലോട്ടുപള്ളി (23) , മിനി നഗര്‍ (69) ,ഉതിയൂര്‍ (29) ,മരുതായ് (26), നാലങ്കേരി (57)
ഇത് കൂടാതെ ആകെ വോട്ടെണ്ണത്തിലും ബിജെപിക്ക് കാര്യമായ കുറവുണ്ടായിട്ടുണ്ട്. 2017ല്‍ ബിജെപിക്ക് ആകെ ലഭിച്ചത് 3280 വോട്ടുകളാണ്. ഇത്തവണ ലഭിച്ചത് 2,666 വോട്ടുകളും. ആകെ 614 വോട്ടുകള്‍ കുറഞ്ഞു.
21 സീറ്റുകള്‍ നേടി എല്‍ഡിഎഫ് നഗരസഭാ ഭരണം നിലനിര്‍ത്തിയ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 14 സീറ്റുകള്‍ നേടി.