കണ്ണൂര്‍ സര്‍വകലാശാല വിസിക്കെതിരായ പരാമര്‍ശത്തില്‍ ഗവര്‍ണര്‍ക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്. ഗവര്‍ണര്‍ മര്യാദ ലംഘിച്ചുവെന്ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ആരോപിച്ചു. ഭരണഘടനാ പദവി വഹിക്കുന്ന ആളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രതികരണമാണിത്. ഗവര്‍ണര്‍ വിവാദങ്ങള്‍ക്ക് ഊര്‍ജം പകരുന്നു. ഇതിൻ്റെ തുടര്‍ച്ചയാണ് വിസിക്കെതിരായ വ്യക്തി അധിക്ഷേപം. സര്‍വകലാശാല നിയമങ്ങള്‍ ഗവര്‍ണര്‍ പൂര്‍ണമായും മനസിലാക്കിട്ടില്ലെന്നും സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ചൂണ്ടിക്കാട്ടി. കണ്ണൂര്‍ വിസി ക്രിമിനിലാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ ആക്ഷേപത്തിനാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റിൻ്റെ മറുപടി
ഗവര്‍ണറുടെ പ്രസ്താവനയ്ക്കെതിരെ സിപിഎമ്മും നേരത്തെ രംഗത്തുവന്നിരുന്നു.